ഖത്തറിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ വൈറസിന്റെ യു.കെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങളെ പ്രതിരോധിക്കുമെന്നും പഠനം.

0
65 views

ഖത്തറിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഏറെ ഫലപ്രദമാണെന്നും വൈറസിന്റെ യു.കെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങളെ പ്രതിരോധിക്കുമെന്നും പഠനം. പ്രശസ്തമായ ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍’ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യയങ്ങള്‍ വ്യക്തമാക്കിയത്. കുത്തിവയ്പ്പ് യുകെ വകഭേദത്തിനെതിരെ 89.5 ശതമാനവും ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെ 75 ശതമാനവും ഫലപ്രദമാണെന്ന് പഠനം കണ്ടെത്തി.

പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത വൈറസിന്റെ യു.കെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങള്‍ ബാധിച്ചുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, ആശുപത്രിയില്‍ പ്രവേശനം, മരണം, എന്നിവയില്‍ നിന്നും 97.4 ശതമാനം സംരക്ഷണം നല്‍കിയതായയും പഠനം വെളിപ്പെടുത്തി. വിശാലമായ ക്ലിനിക്കല്‍ ഡാറ്റ വിശകലനം ചെയ്താണ് പഠനം പ്രസിദ്ധീകരിച്ചത്. വാക്‌സിനേഷന്‍ ഡാറ്റ, ആന്റിബോഡി, പിസിആര്‍ പരിശോധനാ ഫലങ്ങള്‍, കോവിഡ് -19 ഹോസ്പിറ്റലൈസേഷന്‍, അണുബാധയുടെ തീവ്രത ഡാറ്റ എന്നിവ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് വൈറസിന്റെ രോഗലക്ഷണ അണുബാധ തടയുന്നതിന് വാക്‌സിനുകള്‍ 95% ഫലപ്രദമാണെന്ന് ഫൈസര്‍ / ബയോഎന്‍ടെക്, മോഡേണ വാക്‌സിനുകളുടെ വിപുലമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും, ഈ വാക്‌സിനുകള്‍ പുതിയ വകഭേദങ്ങള്‍്ക്കെതിരെ ഫലപ്രദമാണോ എന്നതിന് ക്ലിനിക്കല്‍ തെളിവുകളുടെ അഭാവം ഉണ്ടായിരുന്നു. ഇവിടെയാണ് പുതിയ പഠനം പ്രസക്തമാകുന്നത്.