പെരുന്നാള്‍ നമസ്‌കാരം, കോവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി…

0
46 views

ദോഹ : പെരുന്നാള്‍ നമസ്‌കാരം, കോവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇഹ്തിറാസില്‍ സ്റ്റാറ്റസ് പച്ചയുള്ളവര്‍ മാത്രമേ പെരുന്നാള്‍ നമസ്‌കാരത്തിന് വരാവൂ. ഖത്തറില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.05 ന് 1028 പള്ളികളിലും ഈദ് ഗാഹുകളിലുമായാണ് നടക്കുക.നമസ്‌കാരത്തിന് വരുന്നവര്‍ സ്വന്തമായി മുസല്ല കൊണ്ട് വരേണ്ടത്.സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ടാവില്ല.

കണിശമായ കോവിഡ് പ്രോട്ടോക്കാളുകള്‍ പാലിക്കണം. പരസ്പരം ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് അണി നിരക്കേണ്ടത്. ഒരു കാരണവശാലും കൈ കൊടുക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യരുത്. രാജ്യത്ത് കോവിഡ് വ്യാപനം കുറക്കുന്നതില്‍ എല്ലാവരുടേയും സഹകരണം അത്യാവശ്യമാണ്.