സല്‍വ അതിര്‍ത്തി വഴി ഖത്തറിലേക്കുള്ള യാത്ര നിരോധനം നീക്കി..

0
24 views
Alsaad street qatar local news

ദോഹ: കൊവിഡ് മൂലമുള്ള യാത്രാ നിരോധനം നീക്കിയതോടെ ഖത്തറിലേക്ക് സൗദിയില്‍ നിന്നുള്ള വാഹനങ്ങള്‍ പ്രവേശിച്ചു തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന കര, ജല, വ്യോമയാന യാത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. സൗദിയില്‍ നിന്നുള്ള വിമാനങ്ങളും കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. സസല്‍വ അതിര്‍ത്തി വഴിയാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കെടുപ്പില്‍ 310 വാഹനങ്ങള്‍ ഖത്തറിലേക്ക് പ്രവേശിച്ചത്.