ഖത്തറില്‍ നാളെ മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്..

0
59 views

ഖത്തറില്‍ നാളെ മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 12 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. ചില പ്രദേശങ്ങളില്‍ ഇത് 52 കിലോമീറ്റര്‍ വരെയാവും. കാറ്റ് വെള്ളിയാഴ്ച്ച വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. മെയ് 29വരെ കടലില്‍ തിരമാലകള്‍ ശക്തമാവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരമാലകള്‍ അഞ്ച് മുതല്‍ എട്ട് അടിവരെ ഉയരാം. ചിലയിടങ്ങളില്‍ ഇത് 10 അടിവരെയാവും.