ദോഹ: ഖത്തറിലെ ഗ്രാന്‍ഡ് മോസ്‌കില്‍ ഇന്ന് നടന്ന ജുമുഅ നമസ്‌കാരത്തിന് പ്രമുഖ മതപണ്ഡിതന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ നിഅമ നേതൃത്വം നല്‍കി. ജാമിഉ അല്‍ ശുയൂഖിലെ ജുമുഅ നമസ്‌കാരത്തിന് മതപണ്ഡിതന്‍ മുഹമ്മദ് ഹസന്‍ അല്‍ മുറൈഖിയും നേതൃത്വം നല്‍കി. ഖത്തറില്‍ നിലവിലുള്ള കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചു കൊണ്ടായിരിക്കണം വിശ്വാസികള്‍ നമസ്‌കാരത്തിന് എത്തിച്ചേരേണ്ടത് എന്നും ഔകാഫ് നിര്‍ദേശിച്ചിരുന്നു.