
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 16819 പരിശോധനകളില്‍ 75 യാത്രക്കാർ അടക്കം 183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 105 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത് എന്നത് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് . മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ ക്ക് ഒടുവിലാണ് സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ നൂറിലെത്തുന്നത്. ചികിത്സയിലായിരുന്ന 65, 73 വയസ്സ് പ്രായമുള്ള 2 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 565 ആയി.