ദോഹ: ഖത്തറില്‍ ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കായി അധികൃതര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമനിയമം ലംഘിച്ച 54 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് തൊഴില്‍ മന്ത്രാലയം. ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന വേനല്‍ ഉച്ച വിശ്രമനിയമം ലംഘിച്ച കമ്പനികളെയാണ് മന്ത്രാലയം പിടികൂടിയത്. പിടിക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളേയും നിയമനടപടികള്‍ക്ക് വിധേയമാക്കും. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും എല്ലാ സ്ഥാപനങ്ങളും നിയമം പാലിക്കുവാന്‍ ജാഗ്രത പാലിക്കണമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അല്‍ വക്ര, അല്‍ വുകൈര്‍, ഉമ്മ് ബശര്‍, അല്‍ ഖര്‍തിയ്യാത്ത്, ഉമ്മ് കര്‍ണ്‍, ലുസൈല്‍, റൗദ അല്‍ ഹമ്മാദ് , അല്‍ ഖോര്‍, ഉനൈസ, ഉമ്മ് സലാല്‍, ദകീറ, ദോഹ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെയാണ് നിമ നടപടി സ്വീകരിച്ചത്.