ഖത്തറിലെ ഹലൂല്‍ ദ്വീപിന് സമീപത്തെ തിമിംഗലങ്ങളുടെ ജലത്തിലൂടെയുള്ള പ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി..

0
47 views

ദോഹ: ഖത്തറിലെ ഹലൂല്‍ ദ്വീപിന് സമീപത്തെ തിമിംഗലങ്ങളുടെ ജലത്തിലൂടെയുള്ള പ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ദിവസം റഷീദ് അല്‍ ഹമ്മാലി എന്നയാളാണ് തിമിംഗലങ്ങളുടെ അപൂര്‍വ വീഡിയോ ട്വീറ്റ് ചെയ്തത്. ഖത്തറിലെ സമുദ്ര പ്രദേശങ്ങളില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന തിമിംഗലങ്ങളാണ് ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് അല്‍ ഹമ്മാലി ട്വിറ്ററില്‍ പറഞ്ഞു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.