ദോഹ: ഖത്തറില്‍ ഓഫീസ് സമയങ്ങളില്‍ നിരത്തുകളിലെ വലിയ ട്രക്കുകളുടെ വരവ് നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം. ഓഫീസ് സമയങ്ങളില്‍ തിരക്ക് പിടിച്ച് നിരത്തുകളിലൂടെ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റും വലിയ തലവേദനയാണ് ട്രക്കുകള്‍ ഉണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ ട്രാഫിക് വിഭാഗം, ആഭ്യന്തര മന്ത്രാലയം എന്നിവര്‍ ഉടന്‍ ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.