രാജ്യത്ത് നിന്നും അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 4 ഏഷ്യന്‍ വംശജര്‍ ഖത്തറില്‍ പോലീസ് അറസ്റ്റ് ചെയ്തു.

0
216 views

ദോഹ : രാജ്യത്ത് നിന്നും അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 4 ഏഷ്യന്‍ വംശജര്‍ ഖത്തറില്‍ പോലീസ് അറസ്റ്റ് ചെയ്തു. കള്ളക്കടത്ത് സുഗമമാക്കുന്നതിന് പ്രതികള്‍ സ്വര്‍ണക്കട്ടകള്‍ പൊടിച്ചെടുക്കുകയായിരുന്നുവെന്ന് അറസ്റ്റ് ചെയ്ത ഷമാല്‍ സുരക്ഷാ വകുപ്പ് അറിയിച്ചു. നിരവധി പൊടിക്കുന്ന ഉപകരണങ്ങളും സ്വർണം വാങ്ങിയതിന്റെ ഇന്‍വോയ്സുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.