ഖത്തര്‍ മന്ത്രി സഭ പുനസംഘടിപ്പിച്ച് കൊണ്ട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവ്..

0
102 views

ദോഹ: ഖത്തര്‍ മന്ത്രി സഭ പുനസംഘടിപ്പിച്ച് കൊണ്ട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവ്. പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈക്ക് കാബിനറ്റ് മന്ത്രിയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്. ഖത്തറിലെ പുതിയ ജസ്റ്റിസ് മന്ത്രിയായി മസൂദ് ബിന്‍ മുഹമ്മദ് അല്‍ അമീറിയെ നിയമിച്ചതായി ഉത്തരവില്‍ പറയുന്നു. ഉത്തരവ് പുറത്തിറങ്ങിയ നാള്‍ മുതല്‍ ഈ തീരുമാനം ഔദ്യോഗികമാവും.