ഖത്തറിൽ കോവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് അധികൃതർ …

0
77 views

ദോഹ: ലോകരാജ്യങ്ങളിൽ പലരും കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കവെ ഖത്തറിൽ രോഗത്തിന്റെ ഇനിയൊരു തരംഗം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡ് പ്രതിരോധതിനായുള്ള ഖത്തർ നാഷണൽ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ അബ്ദുൽ ലത്തീഫ് അൽ ഖാൽ. സമൂഹത്തിന്റെയും അധികൃതരുടെയും കൂട്ടായ സഹകരണത്തോടെ മഹാമാരിയെ നേരിടുമ്പോൾ രാജ്യം ദ്രുതഗതിയിൽ സാധാരണ ജീവിതം കൈവരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിദിന കേസുകൾ, ആശുപത്രിയിലും ഐസിയുവിലുമുള്ള രോഗികൾ എന്നിവയിലെ കുറവും വാക്സിനേഷന് രംഗത്തെ പുരോഗതിയും കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. രോഗം പൂർണമായും നിയന്ത്രണ പരിധിയിലായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും രാജ്യം കോവിഡിനെതിരായ വിജയപാതയിലാണെന്നും കോവിഡ് മൂന്നാം തരംഗം ഖത്തറിൽ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.