കൊച്ചി വിമാനത്താവളത്തിൽ ദുബായ് യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ ടെസ്റ്റിനുള്ള സൗകര്യം സജ്ജമായെന്ന് അധികൃതർ

0
46 views
cochi_international_airport_thrissur_vartha_vaccine

ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള യാത്രക്ക് നിർദ്ദേശിക്കപ്പെട്ട 4 മണിക്കൂറിനിടയിൽ എടുത്തിരിക്കേണ്ട റാപ്പിഡ് പി സി ആർ ടെസ്റ്റിന് വേണ്ട സൗകര്യങ്ങൾ കൊച്ചി വിമാനത്താവളത്തിൽ സജ്ജമായെന്ന് അധികൃതർ അറിയിച്ചു.

ഡിപ്പാർച്ചർ ടെർമിനൽ 3 യിൽ D 2 എന്നെഴുതിയ തൂണിന്റെ അടുത്താണ് ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇനി യാത്രക്കാർക്ക് ഷെഡ്യൂളും മറ്റ് യാത്രാ അനുമതിയും കിട്ടുന്ന മുറക്ക് റാപ്പിഡ് പി സി ആർ എടുക്കാവുന്നതാണ്. കൊച്ചിൻ ഇന്റർനാഷണൽ അതോറിറ്റി മാനേജ്‌മന്റ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.