കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു.

0
86 views

ദോഹ: കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു. മടപ്പള്ളി കോളേജിനടുത്ത് വെള്ളിക്കുളങ്ങര കരുവാന്റവിട മുനീര്‍ 47 ആണ് മരിച്ചത്. ഇന്നലെ രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹം വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പതിനഞ്ചു വര്‍ഷത്തോളമായി ദോഹയിലുള്ള മുനീർ റസ്റ്ററന്റില്‍ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ സബൂറ. മക്കൾ:- മുഹമ്മദ് റിസ്വാന്‍, റിസ ഫാത്തിമ . മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ടോടെ നാട്ടിലേക്കയക്കുമെന്ന് അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.