ദോഹ : ഭിന്ന ശേഷിയില്‍പ്പെട്ട കുട്ടികളെ കൂടി പരിഗണിക്കുന്ന തരത്തിലെക്ക് പുതിയ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി തയാറാക്കണമെന്ന് നോര്‍ക്ക ഡയറക്ടറും, സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച പ്രവാസികളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജെ.കെ.മേനോന്‍.
വീടുകളില്‍ കഴിയുന്ന സ്‌പെഷ്യല്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ വഴി പഠിപ്പിക്കാന്‍ പ്രത്യേക സംവിധനമൊരുക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിയോ തെറാപ്പി പോലുള്ള സ്‌പെഷ്യല്‍ കെയറുകള്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ പോയി ചെയാന്‍ കഴിയണം. സ്‌പെഷ്യല്‍ സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍ക്കൊള്ളിച്ചുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസ നയം രൂപികരിക്കണമെന്നും ജെ.കെ.മേനോന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.