ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി…

0
90 views

ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 425 പേരെ പിടികൂടി. ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിന് 349 പേരെയും 70 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിനും 6 പേരെ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനുമാണ് പിടിയിലായത്. പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.