ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിനും കടല്‍ അശാന്തമാവാനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്…

0
88 views

ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിനും കടല്‍ അശാന്തമാവാനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ദോഹയില്‍ ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപനില 39 ഡിഗ്രി സെല്‍ഷ്യസാണ്. കാറ്റിന്റെ വേഗത 24 നോട്ടാണ്. ദൂരക്കാഴ്ച പരിധി നാലു മുതല്‍ ഒമ്പത് കിലോമീറ്റര്‍ വരെയാണ്. ആകാശം പകല്‍ പൊതുവെ പ്രസന്നമായിരിക്കും. അന്തരീക്ഷത്തില്‍ പൊടിയുടെ സാന്നിധ്യമുണ്ടാവുമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത് കാലാവസ്ഥ മാറ്റത്തിന്റെ സൂചനകള്‍ പ്രകടമാണ്. കാലാവസ്ഥ വിഭാഗം ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.