കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം വക്കം ഷക്കീറിന്..

0
86 views

കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രമുഖ നാടക നടനും സംവിധായകനുമായ വക്കം ഷക്കീറിന്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അര നൂറ്റാണ്ട് കാലമായി പ്രൊഫഷണൽ നാടക രംഗത്ത് പ്രവർത്തിക്കുന്ന വക്കം ഷക്കീർ സംഗീത നാടക അക്കാദമി അവാർഡ്, സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

കുടുംബത്തോടൊത്ത് ആറ്റിങ്ങൽ, വലിയകുന്ന് കോസ്മോ ഗാർഡൻസിലാണ് താമസം. ഖത്തർ വാർത്തയുടെ മാതൃ പ്രസ്ഥാനമായ ഏഷ്യാവിഷന്റെ ഉപദേശക സമിതി അംഗം കൂടിയാണ് വക്കം ഷക്കീർ.