ദോഹ: ഖത്തറിൽ 998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 636 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. യാത്രക്കാരിൽ 362 പേർക്കാണ് രോഗം കണ്ടെത്തിയത്. 192 പേർക്ക് മാത്രമാണ് രോഗ മുക്തി പ്രാപിച്ചത്.
ഇതോടെ ആകെ രോഗികളുടെ എണ്ണം 5851 ആയി ഉയർന്നിട്ടുണ്ട്. ബൂസ്റ്റർ ഡോസ് എടുത്തവരിൽ ഒമിക്രോൺ ബാധയുൾപ്പടെ തീവ്രമാകുന്നില്ലെന്നും, തീവ്ര ലക്ഷണമില്ലാത്തവർ വീടുകളിൽ ഹോം ഐസൊലേഷൻ പാലിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.