ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 579 പേരെ ഇന്ന് പിടികൂടി..

0
76 views

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 579 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 441 പേരാണ് പിടിയിലായത്. സാമൂഹ്യ അകലം പാലിക്കാത്തതിന് 132 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 3 പേരെയും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് 2 പേരേയും വാഹനത്തില്‍ അനുവദിച്ചതിലുമധികം ആളെ കയറ്റിയതിന് ഒരാളേയുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.