ഫെബ്രുവരി 28 വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയം പ്രകാരം ഖത്തറിലേക്ക് വരുന്ന റെസിഡന്റ് വീസയിലുള്ള വാക്സീൻ എടുത്ത ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് യാത്രക്ക് മുൻപുള്ള പിസിആർ ടെസ്റ്റ് വേണ്ട.
ഖത്തറിലെത്തിയ ശേഷം ഇവർ 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്താൽ മതി. ഇവർക്ക് ക്വാറന്റീനും ആവശ്യമില്ല. റെസിഡന്റ് വീസയിലുള്ള വാക്സീൻ എടുക്കാത്ത ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ, പുറപ്പെടലിന് 48 മണിക്കൂറിനുള്ളിൽ പിസിആർ നെഗറ്റീവ് ഫലം കരുതണം. ഇവർക്ക് 5 ദിവസം ഹോട്ടൽ ക്വാറന്റീൻ ആവശ്യമാണ്. അഞ്ചാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യണം.
വാക്സിനേഷന്റെ രണ്ടാം ഡോസ് കഴിഞ്ഞു 14 ദിവസം പിന്നിട്ട ശേഷം 9 മാസം വരെയാണ് കാലാവധി കണക്കാക്കുക. 9 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുത്തിരിക്കണം. ഇല്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ല. 9 മാസത്തിനുള്ളിൽ കോവിഡ് വന്നു മാറിയവരേയും വാക്സിനേറ്റഡ് ആയി കണക്കാക്കും.
റെഡ് ഹെൽത്ത് നടപടികൾക്ക് വിധേയമായ ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർജിയ, ജോർദാൻ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കാണ് ഈ നയങ്ങൾ നൽകിയിട്ടുള്ളത്.
വിസിറ്റ് വിസയിൽ വരുന്നവരും പുറപ്പെടലിന് 48 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തണം. ഇവർക്ക് ഖത്തറിൽ ഒരു ദിവസം ക്വാറന്റീൻ ഉണ്ട്. ഒരു ദിവസത്തിന് ശേഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താം.