2.95 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ..

0
83 views

ദോഹ: ഞായറാഴ്ചത്തെ ഉദ്ഘാടന ദിവസം വരെ 2.95 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എഎപിയോട് പറഞ്ഞു.

ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, ബ്രിട്ടൻ, യുഎഇ, അർജന്റീന, ഫ്രാൻസ്, ഇന്ത്യ, ബ്രസീൽ എന്നിവയാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയ രാജ്യങ്ങൾ.

2.4 മില്യണിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞ റഷ്യയെ 2018ൽ ഖത്തർ ഇതിനകം മറികടന്നു. കഴിഞ്ഞ നാല് വർഷമായി വരുമാനം 7.5 ബില്യൺ ഡോളറിലേക്ക് ഉയർത്താൻ ടൂർണമെന്റ് സഹായിച്ചതായും ഫിഫ വക്താവ് വെളിപ്പെടുത്തി.