ദോഹ, ഖത്തറിൽ തിങ്കളാഴ്ച വരെ തണുപ്പ് കൂടാൻ സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. രാജ്യത്തെ താപനില ഗണ്യമായി കുറയുന്നതിനാൽ രാത്രി കാലങ്ങളിൽ തണുപ്പ് കൂടും. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൾ രാത്രിയിലെ ഉയർന്ന താപനില 15 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസും ആയേക്കും.