റമദാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം..

0
193 views

ദോഹ : റമദാനിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) അറിയിച്ചു. പ്രധാന വിൽപ്പന കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് 900ലധികം ഇനങ്ങൾ വിലക്കുറവിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

അരിമുതൽ ടിഷു പേപ്പർ വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ സാധനങ്ങളുടെ പട്ടികയുണ്ട്. ഞായറാഴ്ച രാവിലെ മുതൽ അനുഗ്രഹീതമായ റമദാൻ മാസാവസാനം വരെ ഈ ആനുകൂല്യം നടപ്പിലാക്കും.