തകർന്ന കെട്ടിടത്തിൽ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു..

0
209 views

(മൻസൂറ) തകർന്ന കെട്ടിടത്തിൽ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമായ വൈദ്യചികിത്സ ലഭിക്കുന്നതിന് അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയം ട്വിറ്റ് ചെയ്തു.

പ്രാഥമികാന്വേഷണ അനുസരിച്ച് കെട്ടിടം തകർന്ന സമയത്ത് ബിൽഡിംഗിൽ മെയിന്റനൻസ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. മെയിന്റനൻസ് ജോലികൾ ചെയ്തവർക്ക് ആവശ്യമായ പെർമിറ്റുകൾ ഉണ്ടായിരുന്നോ എന്നും അവരുടെ നടപടികൾ കെട്ടിടം തകരാൻ കാരണമായോ എന്നും ബന്ധപ്പെട്ടവർ അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.