ഖത്തറിൽ ആദായ നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും വാല്യു ആഡഡ് ടാക്‌സ് നടപ്പാക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ലെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കി. പ്രധാനമന്ത്രി യായി ചുമതലയേറ്റ ശേഷം ആദ്യമായി ഖത്തർ ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിലെ അടുത്ത ഘട്ടത്തിലെ കർമ പദ്ധതികളുടെ നെടും തൂൺ ടൂറിസമാണ്. ദേശീയ ദർശന രേഖ-2030ന്റെ ലക്ഷ്യങ്ങൾ കൈ വരിക്കുന്നതിന് ലോകകപ്പ് ആതിഥേയത്വം കരുത്തേകിഎന്നും, ലോകകപ്പിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ടൂർണമെന്റുകൾക്കും ആതിഥേയത്വം വഹിക്കും എന്നും മന്ത്രി..