ദോഹ മെട്രോയും ലുസൈൽ ട്രാമും, വെള്ളിയാഴ്ച നേരത്തെ സർവീസ് ആരംഭിക്കും.

0
217 views
metro

ദോഹ മെട്രോയും ലുസൈൽ ട്രാമും, 2024 ഫെബ്രുവരി 2, വെള്ളിയാഴ്ച നേരത്തെ സർവീസ് ആരംഭിക്കും. പ്രസ്തുത തീയതിയിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഗെയിമുകൾക്കായി അതത് മത്സര വേദികളിൽ എത്തിച്ചേരാൻ യാത്രക്കാർക്ക് രാവിലെ 10 മുതൽ സർവീസ് ലഭ്യമാകും. മത്സര ടിക്കറ്റ് ഉടമകൾക്ക് ദോഹ മെട്രോയ്ക്കുള്ള സൗജന്യ ഡേ പാസിനും അർഹതയുണ്ട്. കൂടാതെ സ്റ്റേഷനുകളിൽ അവരുടെ ടിക്കറ്റുകൾ സ്കാൻ ചെയ്ത് സേവനം ഉപയോഗിക്കാനും കഴിയും.