
അമിതമായ മേയൽ വഴിയുള്ള പരിസ്ഥിതി ആഘാതം കുറക്കാൻ ലക്ഷ്യമിട്ടുള്ള കാമ്പെയ്‌നിൻ്റെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മരുഭൂമിയിലെ പ്രദേശങ്ങളിൽ വഴിതെറ്റിയതും നിയമ വിരുദ്ധവുമായി കടന്ന് കയറുന്നവയുമായ ഒട്ടകങ്ങളെ പിടികൂടുകയും അതിനായി ഒരുക്കിയ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യാൻ ആരംഭിച്ചു. രാജ്യത്തെ സസ്യജാലങ്ങളെ നശിപ്പിക്കുന്ന മൃഗങ്ങളെ അഴിച്ചു വിടരുത് എന്നും സസ്യ പരിസ്ഥിതിയും അതിൻ്റെ ഘടകങ്ങളും സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം ഒട്ടക ഉടമകളോട് ആവശ്യപ്പെട്ടു.