ഈ വർഷത്തെ റമദാനിലെ സകാത്ത് നിജപ്പെടുത്തിയതായി എൻഡോവ്‌മെൻ്റ്..

0
126 views

ഈ വർഷത്തെ റമദാനിലെ (1445H) സകാത്ത് അൽ ഫിത്തർ 15 QR ആയി നിജപ്പെടുത്തിയതായി എൻഡോവ്‌മെൻ്റ് (ഔഖാഫ്) ഇസ്ലാമിക മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് അറിയിച്ചു.

സകാത്ത് അൽ ഫിത്തർ ഒരു ശരാശരി വ്യക്തിയുടെ പ്രധാന ഭക്ഷ്യവസ്തുവിൻ്റെ രൂപത്തിൽ, പ്രധാനമായും അരി, ഒരാൾക്ക് 2.5 കിലോഗ്രാം, ഈ വർഷം കണക്കാക്കിയ QR 15 എന്ന മൂല്യത്തിൽ നൽകലാണ് മിനിമം നിബന്ധന എന്നു സകാത്ത് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് പറഞ്ഞു.

പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ അർഹരായവർക്കും ആശ്രിതർക്കും സകാത്ത് അൽ ഫിത്തർ ഉടനടി നൽകണമെന്ന് വകുപ്പ് വ്യക്തികളോട് ആവശ്യപ്പെട്ടു. ഈദുൽ ഫിത്തർ നമസ്കാരത്തിന് മുമ്പ് സകാത്ത് അൽ ഫിത്തർ നൽകൽ നിർബന്ധമാണ്.