ആടുജീവിതത്തിന് യു എ ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക്.

0
530 views

ആടുജീവിതത്തിന് യു എ ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഖത്തറിലും ചിത്രം പ്രദർശിപ്പിച്ചേക്കില്ല. സൗദി അറേബ്യ സിനിമയുടെ പ്രദർശനം വിലക്കിയിട്ടുണ്ട്. ബെന്യാമിന്റെ പ്രശസ്തമായ നോവലിന് ബ്ളസി ഒരുക്കുന്ന ചലച്ചിത്ര ഭാഷ്യമായ ആടുജീവിതം ലോകവ്യാപകമായി ഈ മാസം 28 നാണ് റിലീസ്.

യുഎഇയിൽ നൂൺഷോ മുതൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാളം വേർഷനു മാത്രമാണ് അനുമതി. നജീബ് എന്ന വ്യക്തിക്ക് സൗദി മരുഭൂമിയിലുണ്ടായ ദുരിതകഥ പറയുന്ന സിനിമയിൽ പൃഥ്വിരാജ്, അമല പോൾ, ഗോകുൽ തുടങ്ങിയ നടന്മാരോടൊപ്പം ഏതാനും അറബ് താരങ്ങളും മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്