മയക്കുമരുന്ന് കടത്തിന് ഖത്തറിൽ രണ്ട് പേർ പിടിയിൽ

0
174 views

ദോഹ: മയക്കുമരുന്ന് കടത്തിന് ഖത്തറിൽ രണ്ട് പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാർ പിന്തുടർന്ന് അധികൃതർ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രണ്ട് പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതികളുടെ വാഹനങ്ങൾക്കുള്ളിൽ നിന്ന് നിരവധി നിയമ വിരുദ്ധ വസ്‌തുക്കൾ കണ്ടെടുക്കുന്നതും അവരെ വിശദമായി പരിശോധിക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്.