Sunday, July 12, 2026
Home Travel ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ്.

ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ്.

0
177 views

ദോഹ : ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ആഗസ്ത് 9 ന് ദുഖാനിൽ നടക്കും. സെക്രീത്തിലുള്ള ഗൾഫാർ ഓഫീസിലാണ് ക്യാമ്പ് നടക്കുക. ദുഖാനിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർക്ക് ദോഹയിൽ വരാനും ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ദുഖാനിൽ കോൺസുലാർ ക്യാമ്പൊരുക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതൽ തന്നെ ഓൺ ലൈനിൽ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകളുടെ പകർപ്പുകൾ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ക്യാഷ് പേമെന്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസ്സി സേവനങ്ങൾ എന്നിവയ്ക്ക് സൗകര്യമുണ്ടാകും. പുതുക്കിയ പാസ്പോർട്ടുകൾ ഇതേ സ്ഥലത്ത് വെച്ച് ആഗസ്ത് 16 ന് രാവിലെ 9 മണി മുതൽ 10 മണി വരെ വിതരണം ചെയ്യും. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 70462114, 66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

error: Content is protected !!