സൂഖ് വാഖിഫിൽ രണ്ടാമത് ഇന്ത്യൻ മാമ്പഴോൽസവം..

0
182 views

ദോഹ: ഇന്ത്യൻ മാമ്പഴങ്ങൾക്കും അവയുടെ ഉൽപ്പന്നങ്ങൾക്കുമായി സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷൻ കമ്മിറ്റി, ഇന്ത്യൻ എംബസിയുമായി സഹകരിച്ച്, സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യൻ മാമ്പഴോൽസവം ജൂൺ 12 മുതൽ 21 വരെ സൂഖ് വാഖിഫിൻ്റെ കിഴക്കൻ സ്ക്വയറിൽ നടക്കും. വൈവിധ്യമാർന്ന ഇന്ത്യൻ മാമ്പഴങ്ങളും അവയിൽ നിന്നുള്ള ഉൽപന്നങ്ങളും മിതമായ വിലക്ക് ലഭ്യമാക്കുമെന്ന് സംഘാടകർ പറഞ്ഞു.