
ഇന്ത്യൻ മാമ്പഴങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന രണ്ടാമത് ഹംബ എക്സിബിഷൻ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയറിൽ 2025 ജൂൺ 12 വ്യാഴാഴ്ചയാണ് ആരംഭിച്ചിരുന്നു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ പൊതുജനങ്ങളുടെ വലിയ പങ്കാളിത്തമാണു രേഖപ്പെടുത്തുന്നത്.
എക്സിബിഷൻ്റെ ആദ്യ നാല് ദിവസങ്ങളിൽ 44,000-ത്തിലധികം സന്ദർശകർ എത്തുകയും 47,000 കിലോഗ്രാം മാമ്പഴം വിൽക്കുകയും ചെയ്തു. അൽഫോൻസോ, കേസർ, ബദാമി തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടെയുള്ള മാമ്പഴങ്ങൾ എല്ലാ ദിവസവും ഇന്ത്യയിൽ നിന്ന് ഫ്രഷായി കൊണ്ടുവരികയാണ്. ഇതിനു പുറമെ ജ്യൂസുകൾ, അച്ചാറുകൾ, ഇന്ത്യൻ വിഭവങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയ മാമ്പഴം കൊണ്ടുള്ള മറ്റുള്ള ഉൽപ്പന്നങ്ങളും സന്ദർശകർക്ക് ആസ്വദിക്കാം. പ്രദർശനം 2025 ജൂൺ 21 ശനിയാഴ്ച വരെ തുടരും.