
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഇന്നലെ രാത്രി ഉദിച്ചു. അൽ സുബാന കാലയളവ് 13 ദിവസം ആണ്. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD) നിരീക്ഷണം പ്രകാരം, ഈ ഘട്ടം ശൈത്യകാലത്തിന്റെ കൂടുതൽ ലക്ഷണങ്ങൾ കൊണ്ടുവരും. തണുത്ത രാത്രികൾ, മിതമായ പ്രഭാത താപനില, തണുത്ത കാറ്റിന്റെ സാധ്യത എന്നിവ ഉണ്ടാകും. ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാം, ഇടിമിന്നൽ മഴയ്ക്കുള്ള സാധ്യത വർദ്ധിക്കും.
നവംബർ 23 ഞായറാഴ്ച ആപേക്ഷിക ആർദ്രത ഉയരുമെന്നും ചില പ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും QMD അറിയിച്ചു






