ഖത്തറിലെ സൂഖ് വാഖിഫിന്റെ ഈസ്റ്റേൺ സ്ക്വയറിൽ മൂന്നാമത് ഇന്ത്യൻ മാമ്പഴ പ്രദർശനം (ഹംബ എക്സിബിഷൻ) ജൂൺ 18, മുതൽ ആരംഭിച്ചു. പ്രൈവറ്റ് എൻജിനീയറിങ് ഓഫീസും ഖത്തറിലെ ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ മേള 10 ദിവസങ്ങൾ നീണ്ടുനിൽക്കും. ഖത്തറിന്റെ വിനോദസഞ്ചാര-സാംസ്കാരിക കലണ്ടറിൽ മുൻപന്തിയിലുള്ള ഒരു മുൻനിര സീസണൽ പരിപാടിയായി ഈ പ്രദർശനം മാറിയിട്ടുണ്ട്.
പുതിയ ഇനങ്ങൾ ഖത്തർ വിപണിയിലേക്ക്തുടർച്ചയായി മൂന്നാം വർഷവും മേള സംഘടിപ്പിക്കാൻ സാധിക്കുന്നത് ഇതിന്റെ വൻ വിജയത്തെയാണ് കാണിക്കുന്നതെന്ന് ഹംബ എക്സിബിഷൻ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ സുവൈദി വ്യക്തമാക്കി. മേളയുടെ ഭാഗമായി നിരവധി പുതിയ മാമ്പഴ ഇനങ്ങൾ ആദ്യമായി ഖത്തർ വിപണിക്ക് പരിചയപ്പെടുത്തും. പൊതുജനങ്ങൾക്ക് ദിവസവും വൈകുന്നേരം 4:00 മണി മുതൽ രാത്രി 10:00 മണി വരെ പ്രദർശന നഗരി സന്ദർശിക്കാവുന്നതാണ്









