Tuesday, July 28, 2026
Home News ഖത്തറിൽ ‘ഹലാ സമ്മർ ഷാപ്പിങ് ഫെസ്റ്റിവൽ’ വരുന്നു.

ഖത്തറിൽ ‘ഹലാ സമ്മർ ഷാപ്പിങ് ഫെസ്റ്റിവൽ’ വരുന്നു.

0
41 views

വേനൽക്കാലത്തെ വിനോദവും ഷോപ്പിങ്ങും ഒന്നിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി ഖത്തറിൽ ‘ഹലാ സമ്മർ ഷാപ്പിങ് ഫെസ്റ്റിവൽ’ വരുന്നു. വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന വേനൽക്കാല പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് ഒന്നു മുതൽ 31 വരെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് ഉത്സവം നടക്കുന്നത്.

സ്വദേശികൾക്കും താമസക്കാർക്കും രാജ്യത്തെത്തുന്ന സന്ദർശകർക്കും ഒരുപോലെ വേറിട്ട അനുഭവം സമ്മാനിക്കുന്നതിനായി പ്രമുഖ ഷാപ്പിങ് മാളുകളും റെസ്റ്റാറന്റുകളും ഫെസ്റ്റിവലിൽ അണിനിരക്കും.

പ്രത്യേക ഡിസ്കൗണ്ടുകൾ, ആകർഷകമായ പ്രമോഷനുകൾ, റെസ്റ്റാറന്റുകളിൽ സ്പെഷ്യൽ സെറ്റ് മെനുകൾ എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന സവിശേഷതകൾ. പ്ലേസ് വാൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, വില്ലാജിയോ, സിറ്റി സെന്റർ, ലാൻഡ്‌മാർക്ക്, ദോഹ മോൾ, വെസ്റ്റ് വാക്ക്, ഗെവാൻ, ഹയാത്ത് പ്ലാസ, അൽ ഹസം തുടങ്ങി രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളെല്ലാം ആഘോഷത്തിൽ പങ്കാളികളാകും.

വേനൽക്കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ വേറിട്ട പരിപാടികളും സംഘടിപ്പിക്കും. കുട്ടികൾക്കായി നിരവധി സൗജന്യ വിനോദ പരിപാടികളും തത്സമയ കലാപ്രകടനങ്ങളും മത്സരങ്ങളും മാളുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

മാതാപിതാക്കൾക്ക് ആശങ്കകളില്ലാതെ വിലക്കുറവിൽ ഷോപ്പിങ്ങും ഡൈനിങ്ങും ആസ്വദിക്കാൻ ഇത് അവസരമൊരുക്കും. ഉപഭോക്താക്കൾക്കായി വമ്പൻ സമ്മാനങ്ങളാണ് ഫെസ്റ്റിവലിൽ കാത്തിരിക്കുന്നത്. ഹലാ സമ്മർ ഷാപ്പിങ് ഫെസ്റ്റിവൽ കേന്ദ്രങ്ങളിൽ നിന്ന് കുറഞ്ഞത് 200 ഖത്തരി റിയാലിന് പർച്ചേസ് ചെയ്യുന്നവർക്ക് മെഗാ നറുക്കെടുപ്പിൽ പങ്കെടുക്കാം. അഞ്ച് കാറുകൾ ഉൾപ്പെടെ വമ്പൻ സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ വിജയികൾക്ക് ലഭിക്കുക.

error: Content is protected !!