ഖത്തറില്‍ ഇന്ന് പുതിയ 640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ..

0
83 views

ഖത്തറില്‍ ഇന്ന് പുതിയ 640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ രോഗികളില്‍ 273 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് മരണപ്പെട്ടവരില്‍ ഗുരുതരമായ മറ്റു രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 50, 70, 78 വയസ് പ്രായമുള്ളവരാണ് മരണപ്പെട്ടത്.

1422 പേര്‍ക്ക് പുതുതായി കൊവിഡ് മുക്തമായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 195521 ആയി.