ഖത്തർ വേനല്‍ച്ചൂട് ശക്തമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ചും പ്രശംസിച്ചു അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത്.

0
125 views

വേനല്‍ച്ചൂട് ശക്തമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ചും പ്രശംസിച്ചു അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത്. ജൂണ്‍ ഒന്നു മുതലാണ് രാജ്യത്ത് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രാബല്യത്തില്‍ വരുന്നത്.

തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ 2021ലെ 17ാം നമ്പര്‍ തീരുമാന പ്രകാരം ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 15 വരെ തുറന്ന ഇടങ്ങളിലെ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കണം. രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെയാണ് വിശ്രമം അനുവദിക്കേണ്ടതെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കും.

തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ തൊഴിലുടമകളുടെ പ്രഥമ കര്‍ത്തവ്യമാണ്. തൊഴില്‍ സ്ഥലങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ഖത്തര്‍ സര്‍ക്കാറിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനമെന്നും ഉച്ചവിശ്രമ സമയം അനുവദിച്ചു കൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഷാരോണ്‍ ബാരോ പറഞ്ഞു.