ദോഹ : മാനസികമോ ശാരീരികമോ ആയ പ്രയാസങ്ങളാല്‍ പ്രത്യേക പരിചരണമാവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹോപ് ഖത്തര്‍ പ്രതീക്ഷയോടെ പതിനാറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പൂര്‍ണ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഗള്‍ഫ് മേഖലയിലെ തന്നെ വേറിട്ടൊരു സംരംഭമാകാം.
പ്രമുഖ പരിശീലകനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. രാജീവ് മാത്യൂ, പ്രിയതമ ഡോ. സിബി മാത്യൂവും പ്രത്യേക പരിചരണം ആവശ്യമായ തങ്ങളുടെ മകന് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ ഹോപ് ഖത്തര്‍ സാക്ഷാല്‍കൃതമായത്.