Thursday, May 16, 2024
Home Blog Page 113
Alsaad street qatar local news
ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് ജനങ്ങള്‍. ഖത്തര്‍ നിര്‍മിത ഉത്പന്നങ്ങളുടെ ടാഗുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ വച്ചുപുലരതണം എന്നും ഖത്തര്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലടക്കം വിപണി ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടു നിലവിലെ ഇത്തരം പ്രതിബന്ധങ്ങള്‍ ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് ജനങ്ങള്‍ അഭ്യർത്ഥിച്ചു.
മഹാശിവരാത്രിയോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യാഴാഴ്ച അവധിയായിരിക്കും എന്ന് അധികൃതര്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്ററിൽ അറിയിച്ചത്.
അറബ് ലോകത്തെ ആദ്യത്തെ സോളാര്‍ ബസ് സ്റ്റേഷന്‍ ഖത്തറില്‍ ആരംഭിക്കു ന്നു. 10,720 യൂണിറ്റ് സൗരോര്‍ജമാണ് ഇവിടെ ഉല്‍പാദിപ്പിക്കുക. പ്രതിദിനം നാല് മെഗാ വാട്ട് വൈദ്യുതി നല്‍കുന്ന ലുസൈലിലെ മെഗാ ബസ് സ്റ്റേഷനായിരിക്കും ഗള്‍ഫ് മേഖലയിലെ ഏറ്റവും ആദ്യത്തേതും അത്യാധുനികവുമായി നിര്‍മിക്കുന്ന സോളാര്‍ ബസ് സ്റ്റേഷനെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പൂര്‍ണമായും സോളാര്‍ ഊര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ബസുകള്‍, ബസ് സ്റ്റേഷനില്‍ സോളാര്‍ പവര്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം എന്നിവയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ അഷ്ഗാല്‍ സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ലുസൈല്‍, അല്‍ റയ്യാന്‍, അല്‍ വക്ര,...
ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. അന്‍പതിനായിരം റിയാല്‍ ആണ് കാറില്‍ പ്രത്യേക സ്ഥലങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൈവശം വെക്കേണ്ട തുകയെ കുറിച്ച് ധാരണയില്ലാത്തതാണ് യാത്രക്കാരന് ഈ തെറ്റ് പറ്റിയതെന്ന് കരുതപ്പെടുന്ന തായി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ നിയമ നടപടികള്‍ക്കായി അധികൃതര്‍ മുതിര്‍ന്ന ഓഫീസര്‍മാര്‍ക്ക് കൈമാറി. ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഖത്തറില്‍ വൈകുന്നേരം ആറു മണി വരെ കടല്‍ത്തീരത്ത് മിതമായ താപനിലയായിരിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍. പകല്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും രാത്രിയില്‍ ചില സ്ഥലങ്ങളില്‍ താരതമ്യേന തണുപ്പും മൂടല്‍മഞ്ഞും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റെറ്റിനോപ്പതി, തിമിരം, ഗ്ലോക്കോമ എന്നിവയാണ് രാജ്യത്ത് ഏറ്റവും സാധാരണമായ നേത്ര രോഗങ്ങള്‍. ഗ്ലോക്കോമ ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഗ്ലോക്കോമയുടെ പ്രധാന കാരണം പാരമ്പര്യത്തിലൂടെയുള്ളതാണ്. ലേസര്‍ വിഷന്‍ യൂണിറ്റ്, ഒപ്റ്റിക്‌സ് ക്ലിനിക്, ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളുടെ വകുപ്പ് എന്നിവയ്ക്ക് പുറമേ പ്രതിദിനം 17 ക്ലിനിക്കുകള്‍ നേത്ര ചികിത്സ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉള്‍പ്പെടുന്നു എന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നേത്ര രോഗ വിഭാഗം കണ്‍സല്‍ട്ടന്റ് സാകിയ മുഹമ്മദ് അല്‍ അന്‍സാരി.
ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഖത്തറിലെ സ്വദേശികളും വിദേശികളും. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തറില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് ഹജ്ജിന് പോകാന്‍ ഖത്തര്‍ ജനങ്ങൾക്ക് അവസരം ഒരുക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊ വിഡ് വൈറസ് ആവിര്‍ ഭാവത്തിനു ശേഷമുള്ള പുതിയ ലോകത്തിന്റെ നിര്‍മാണത്തില്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പൊതു സമൂഹവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഖത്തറിലെയും രാജ്യാന്തര തലത്തിലെയും സ്ത്രീകളുടെ സ്വാധീന ശക്തി ഉയര്‍ന്നതായി സെമിനാര്‍ വിലയിരുത്തി. വിദ്യാഭ്യാസ മന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം, ഖത്തര്‍ യൂണിവേഴ്സിറ്റി എന്നിവടങ്ങളിലെ പ്രമുഖ വനിതാ സാന്നിധ്യങ്ങള്‍ മന്ത്രാലയത്തിന്റെ പ്രത്യേക പരിപാടിയില്‍    
ഖത്തറിലെ 20 ശതമാനം കുട്ടികളില്ലും അമിത വണ്ണം മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കുട്ടികളില്‍ സര്‍ജറി നടത്തി അമിത വണ്ണം കുറക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഡോക്ടറുമായുള്ള കൃത്യമായ ആശയ വിനിമയത്തിന് ശേഷമായിരിക്കണം മാതാപിതാക്കള്‍ മുന്നോട്ട് പോവേണ്ടത്. മോശം ജീവിത ശൈലിയും വ്യായാമക്കുറവും ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതിയുമാണ് അമിത വണ്ണത്തിന് കാരണമാക്കി തീര്‍ക്കുന്നത് എന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പ്രമേഹ രോഗ വിദഗ്ധ ഡോ. നബീല്‍ സുലൈമാന്‍ പറഞ്ഞു.  
ജനസാന്ദ്രതയുള്ള രാജ്യത്തെ പ്രദേശങ്ങളില്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ആവശ്യത്തിനുള്ള ട്രഷ് ബിന്നുകള്‍ ഉണ്ടാവുന്നില്ല. ഇത് മൂലം നിരത്തുകളിലേക്ക് മാലിന്യങ്ങള്‍ കുന്നുകൂടുകയും പ്രദേശമാകെ ദുര്‍ഗന്ധം പടരാന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു. ഇത്തരം ബിന്നുകളില്‍ മാലിന്യം കൊണ്ടിടുന്ന ജനങ്ങള്‍ അവ കൃത്യമായ രീതിയില്‍ ബിന്നുകളില്‍ നിക്ഷേപിക്കാന്‍ തയ്യാറാവണം.
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!