Monday, April 29, 2024
Home Blog Page 112
ഖത്തറിലെ 20 ശതമാനം കുട്ടികളില്ലും അമിത വണ്ണം മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കുട്ടികളില്‍ സര്‍ജറി നടത്തി അമിത വണ്ണം കുറക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഡോക്ടറുമായുള്ള കൃത്യമായ ആശയ വിനിമയത്തിന് ശേഷമായിരിക്കണം മാതാപിതാക്കള്‍ മുന്നോട്ട് പോവേണ്ടത്. മോശം ജീവിത ശൈലിയും വ്യായാമക്കുറവും ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതിയുമാണ് അമിത വണ്ണത്തിന് കാരണമാക്കി തീര്‍ക്കുന്നത് എന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പ്രമേഹ രോഗ വിദഗ്ധ ഡോ. നബീല്‍ സുലൈമാന്‍ പറഞ്ഞു.  
ജനസാന്ദ്രതയുള്ള രാജ്യത്തെ പ്രദേശങ്ങളില്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ആവശ്യത്തിനുള്ള ട്രഷ് ബിന്നുകള്‍ ഉണ്ടാവുന്നില്ല. ഇത് മൂലം നിരത്തുകളിലേക്ക് മാലിന്യങ്ങള്‍ കുന്നുകൂടുകയും പ്രദേശമാകെ ദുര്‍ഗന്ധം പടരാന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു. ഇത്തരം ബിന്നുകളില്‍ മാലിന്യം കൊണ്ടിടുന്ന ജനങ്ങള്‍ അവ കൃത്യമായ രീതിയില്‍ ബിന്നുകളില്‍ നിക്ഷേപിക്കാന്‍ തയ്യാറാവണം.
രാജ്യത്ത് ഉപേക്ഷിക്കപ്പെടുന്ന കാറുകള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നതിന് മുമ്പ് കൃത്യമായ ആശയവിനിമയം ഉണ്ടാവുന്നില്ലെന്ന് ജനങ്ങളുടെ പരാതി. കൊ വിഡ് മൂലം നിരവധി വാഹനങ്ങളുടെ ഉടമകള്‍ വിദേശത്ത് അകപ്പെട്ട് കിടക്കുകയാണ്. കൃത്യമായ ആശയ വിനിമയം ഉണ്ടാവുന്നതിന് മുമ്പേ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് വാഹന ഉടമകള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. മൊബൈല്‍ വഴിയോ ഇമെയില്‍ മുഖാന്തരമോ വാഹനയുടമകള്‍ക്ക് ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തേണ്ടതുണ്ട്. വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ അധികൃതര്‍ നല്‍കുന്ന നോട്ടീസ് പീരീഡ് പതിനഞ്ച് ദിവസത്തേക്ക് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും പരാതിയില്‍ പറയുന്നു.    
ഖത്തര്‍ ലോകകപ്പിലേക്ക് വൊളണ്ടിയര്‍മാരാവാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മൂന്ന് ലക്ഷത്തിലധികം ആളുകളെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റിയാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനയിലൂടെ തിരഞ്ഞെടുക്കപ്പെട്ട വൊളണ്ടിയര്‍മാരെ പരിശീലനം നല്‍കുന്ന പ്രക്രിയയും സുപ്രീം കമ്മറ്റി ആരംഭിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, മത്സര നിയന്ത്രണം, സ്റ്റേഡിയം സുരക്ഷ, ഇവന്റ് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ തുടങ്ങിയ മേഖലകളിലാണ് സുപ്രീം കമ്മറ്റി വൊളണ്ടിയര്‍മാരെ ക്ഷണിക്കുന്നത്.
covid_vaccine_qatar_age_limit
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 460 പേർക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 417പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് ബാധിച്ചത്. 43പേര്‍ വിദേശത്ത് നിന്ന് മടങ്ങി വന്നവരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166,475ആയി ഉയർന്നു. ഇന്ന് രോഗമുക്തരായത് 293പേരാണ് . ഇതോടെ ആകെ രോഗ മുക്തരായവരുടെ എണ്ണം 155,700ആയി. കോ വിഡ് രോഗം ബാധിച്ച് ചികിത്സയിലിരുന്ന 52വയസ്സുകാരന്‍ ആണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ ഖത്തറിലെ ആകെ മരണസംഖ്യ 262ആയി. ഖത്തറിലെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 105,13. കഴിഞ്ഞ24 മണിക്കൂറിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍...
qatar_visa
ഇന്ത്യയിലുള്ളവര്‍ക്ക് ഖത്തറിലേക്ക് വിസാ ഓണ്‍ അറൈവല്‍ അനുവദിച്ചു എന്ന തരത്തില്‍ അധികൃതര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്ത നല്‍കി രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഖത്തറില്‍ 30 ദിവസത്തെ കാലാവധിയുള്ള വിസാ ഓണ്‍ അറൈവല്‍ ലഭ്യമായി തുടങ്ങിയെന്ന തരത്തിലായിരുന്നു പ്രചാരണം. ആറുമാസത്തേക്ക് പാസ്‌പോര്‍ട്ട് കാലാവധിയുള്ളവര്‍, തിരിച്ചു പോകുന്നതിന് ടിക്കറ്റുള്ളവര്‍, ഹോട്ടല്‍ ബുക്ക് ചെയ്തവര്‍ എന്നിവര്‍ക്കാണ് വിസ അനുവദിക്കുക എന്നുമായിരുന്നു വാര്‍ത്തയിലെ ഉള്ളടക്കം. ദോഹയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളം എഫ്.എം റേഡിയോ അടക്കമുള്ള മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്.
qatar_trailer
ഖത്തറിലെ അല്‍ സനയ്യയിലെ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 37 ല്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയ്ലര്‍ ലോറി മോഷ്ടിച്ച മൂന്ന് വിദേശികള്‍ക്ക് ഒരു വർഷത്തേക്ക് തടവ് ശിക്ഷയും നാട് കടത്തലും വിധിച്ചു. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ട്രെയ്ലര്‍ മൂന്ന് വിദേശികള്‍ ചേര്‍ന്ന് മോഷ്ടിക്കുകയും കമ്പനിയുടെ പരാതിയി ല്‍ നടത്തിയ അന്വേഷണത്തില്‍ പിടിക്കപെടുകയുമായിരുന്നു. മോഷ്ടിക്കാന്‍ മൂന്ന് വിദേശികൾ ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായതയും ട്രെയ്ലര്‍ ലോറി പാര്‍ട്‌സുകളായി മുറിച്ചു വില്‍ക്കാന്‍ ശ്രമിച്ചതായും തെളിവുകള്‍ കോടതി കണ്ടെത്തി.
ദോഹ: ഖത്തറിലെ വിപണികളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് അംബാസിഡര്‍ ഡോ. ജാസിം ഉദ്ധിന്‍. ലുലു ഗ്രൂപ് ഔട്ട്‌ലെറ്റുകള്‍ വഴിയാണ് ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുന്നത്. ‍ആദ്യഘട്ടത്തില് ബംഗ്ലാദേശില്‍ നിന്നുമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഖത്തറിലെ വിപണിയില്‍ ലഭ്യമാവും. ലുലുവിന്റെ ഔട്ട്‌ലെറ്റുകളില്‍ ബംഗ്ലാദേശ് കോര്‍ണര്‍ എന്ന പേരില്‍ ഇതുമായി ബന്ധപെട്ടു പ്രത്യേക സ്ഥലം സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപെട്ട് അധികൃതര്‍ ലുലു ഗ്രൂപ് ഇന്റര്‍നാഷ്ണല്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ത്താഫുമായി ചര്‍ച്ചകള്‍ നടത്തി.
വ്യായാമക്കുറവും മോശം ജീവിത ശൈലിയും മൂലം രാജ്യത്ത് സ്ത്രീകളിൽ സ്തനാര്‍ബുദ കേസുകള്‍ ഗണ്യമായി വരധിചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രാഥമികാരോഗ്യ കേന്ദ്രം ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. മറിയം അല്‍ മാസ് ആണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് മലദ്വാര അര്‍ബുദത്തിനും സ്തനാര്‍ബുദത്തിനും, തൈറോയിഡ് കാന്‍സറും, ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവര്‍ 107 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആരോഗ്യ വിധക്തരുമയിട്ടുള്ള കൂടിക്കാഴ്ചക്ക് മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റ് എടുക്കാന്‍ സാധിക്കും. കൊ വിഡ് പ്രോട്ടോകോള്‍ നില നില്‍ക്കുന്നതിനാല്‍ ടെലിഫോണിലൂടെയും അധികൃതര്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നതാണെന്നും ഡോ. മറിയം അല്‍ മാസ്...
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കും എന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇതിനു അനുമതിയുള്ള സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ് വര്‍ധനവിന്റെ നിരക്ക് ഒരു ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വാടക നിരക്കിലെ മാറ്റം, സാമ്പത്തിക കുറവ്, സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനോ പുതുക്കിപ്പണിയുന്ന തിനോ ഉള്ള ചെലവുകള്‍, തുടങ്ങിയ കാര്യങ്ങളില്‍ പ്രതിസന്ധി നേരിടേണ്ടി വരുന്ന സ്‌കൂളുകള്‍ക്കാണ് ഫീസ് ഉയര്‍ത്താന്‍ അനുമതിയുള്ളത്.
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!