Tuesday, October 22, 2024
Home Blog Page 126
ഈ കഴിഞ്ഞ ജനുവരി മാസത്തില്‍ ഖത്തർ നിരത്തുകളിൽ ട്രാഫിക് നിയമ ലംഘനങ്ങളില്‍ വന്‍ വര്‍ധനവെന്ന്റിപ്പോര്‍ട്ട്. ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക പ്രതിവാര ബുള്ളറ്റിനാലാണ് ഇതുമായി ബന്ധപ്പെട്ടപ്രത്യേക റിപ്പോര്‍ട്ട് പ്രസിദ്ധീകരിതിരിക്കുന്നത്. ഖത്തറിൽ ജനുവരി മാസം ആകെ 131,000 നിയമ ലംഘനങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 5000 കേസ്റെഡ് ലൈറ്റ് സിഗ്‌നല്‍ മുറിച്ചു കടക്കുന്നതുമായി ബന്ധപെട്ടതാണ്.
2021 ജനുവരി മാസം ഖത്തറില്‍ നടന്ന വിവാഹങ്ങളെയും വിവാഹ മോഹനങ്ങളെയും കുറിച്ച് ആസൂത്രണമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനുവരി മാസം ഖത്തറില് നടന്നത് 364 വിവാഹങ്ങളും 134 വിവാഹ മോചനങ്ങളും. ഈ കണക്ക്  രാജ്യത്ത് ഈ ജനുവരി മാസം റിപ്പോര്‍ട്ട്ചെയ്യപെട്ടന്നാണ് പ്രതിമാസ ബുള്ളറ്റിനില്‍ മന്ത്രാലയം പറയുന്നത്. ഖത്തര്‍ പ്രാദേശിക പത്രമാണ് ഈ വാര്‍ത്തറിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഖത്തർ സെൻട്രൽ ബാങ്ക് (ക്യു സി ബി) 2021 മാർച്ച് 7 ഞായറാഴ്ച അതിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധി ദിവസമാണെന്ന് പ്രഖ്യാപിച്ചു. ഈ തീയതിയിൽ ബാങ്കുകൾ, മണി എക്സ്ചേഞ്ച് ഔട്ട്ലറ്റ്‌സ് , നിക്ഷേപ, ധനകാര്യ കമ്പനികൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഇൻഷുറൻസ് ബ്രോക്കർ കമ്പനികൾ എന്നിവ അടച്ചുപൂട്ടുന്നത് 2009 ലെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് തീരുമാന നമ്പർ (33) പ്രകാരമാണെന്ന് ക്യുസിബി പത്രക്കുറിപ്പിൽ അറിയിച്ചു.
vaadi_al_banath_qatar
വാദിഅൽ ബനാത്തിലെ ഫഹെസ് സ്റ്റേഷന് സമീപത്തുള്ള മൊബൈൽസ്റ്റേഷൻ ഉടൻ അടയ്ക്കുമെന്ന് വുജൂദിന്റെ അറിയിപ്പ്. മാർച്ച് 7 മുതൽ ആണ് അടച്ചിടുക. വുജൂദ് ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ പ്രാദേശിക പത്രമായ 'ദ പെനിൻസുല'യാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഉപയോക്താക്കൾ അവരുടെ ആവശ്യങ്ങൾക്കായി അൽ മസൂവയിലെയോ അല്ലെങ്കിൽ വാദി അൽ ബനാത്തിലെയോ സ്ഥിരം സ്റ്റേഷനുകളിൽ പോകണമെന്നും അധികൃതർ അറിയിച്ചു.
qatar _school_syudents_teachers
സ്കൂളുകളിലെ അധ്യാപകരോട് വേനൽ അവധി സീസണിൽ വിമാന യാത്ര ഒഴിവാക്കാൻ ഖത്തർ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. ജീവനക്കാർ നിർദ്ദിഷ്ട തിയ്യതികളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് തടസ്സമാവാതിരിക്കാനാണ് ഇതെന്ന് മന്ത്രാലയം വിശദീകരിച്ചു. യാത്ര ചെയ്തതിന്റെ പേരിൽ നിശ്ചയിച്ച തിയ്യതികളിൽ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതേ വന്നാൽ അതിന് ഉത്തരവാദി അധ്യാപകർ thanne ആയിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Alsaad street qatar local news
ഖത്തറിലെ അൽസാദ് സ്ട്രീറ്റിലെ പ്രധാന ക്യാരീജ് വേ ഗതാഗതത്തിനായി തുറന്നതായി അഷ്ഗൽ (പൊതു മരാമത്ത് വകുപ്പ്) അറിയിച്ചു. ഇവിടെ ഓരോ ദിശയിലേക്കും മൂന്ന് വീതം പാതകളാണ്ഗതാഗത യോഗ്യമായി ഉള്ളത്. ഇവിടെ നടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് ക്യാരീജ് വേ പൊതു ഗതാഗതത്തിനായി തുറന്നു നൽകിയത്.
qatar _school_syudents_teachers
ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുന്നു. അധ്യാപകര്‍-അനധ്യാപകര്‍ തുടങ്ങിയ സ്കൂളുകളിലെ എല്ലാ തരം ജോലിക്കാരും കോവിഡ് വാക്സിന്‍ എടുക്കണ മെന്നാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഉത്തരവ്. ഇഹ്തിറാസ് ആപ്പില്‍ കുത്തി വെപ്പ് എടുത്തു എന്ന് തെളിയിക്കുന്ന ഗോള്‍ഡന്‍ സ്റ്റാറ്റസ് ഉണ്ടെങ്കില്‍ മാത്രമേ ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാവൂ എന്നാണ് മാനേജ്മെന്‍റുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനു സാധിച്ചില്ലെങ്കിൽ എല്ലാ ആഴ്ച്ചയും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മാര്‍ച്ച് 21മുതല്‍ ഉത്തരവ് നിലവില്‍ വരും. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കുന്നതിന്‍റെ ഭാഗ...
covid_vaccine_qatar_age_limit
ഖത്തറില്‍ 50 വയസ്സ് മുതലുള്ളവര്‍ക്കും ഇനി മുതൽ കോവിഡ് വാക്സിന്‍ ലഭിക്കും. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് 60വയസ്സോ അതിന് മുകളിലോയെന്ന പ്രായ പരിധി 50 ആക്കി കുറച്ചത്. കോവിഡ് കുത്തി വെപ്പ് കാമ്പയിന്‍ കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. ഫൈസര്‍ വാക്സിൻകമ്പനിക്ക് പുറമെ മൊഡേണ കമ്പനിയുടെ വാക്സിന്‍ കൂടി രാജ്യത്ത് എത്തി തുടങ്ങിയതോടെയാണ് കാമ്പയിന്‍ വിപുലമാക്കുന്നതെന്ന് ദേശീയ ആരോഗ്യ നയ രൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ഖാല്‍ അറിയിച്ചു. 50വയസ്സിന് മുകളിലുള്ളവര്‍, വിവിധ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗ സ്ഥര്‍,...
qatar _online_app_metrash
ജെംസ് മെച്യുരിറ്റി ഇന്‍ഡെക്‌സ് 2020 പട്ടികയില്‍ അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഖത്തറിന് . പശ്ചിമേഷ്യയിലെ ഐക്യരാഷ്ട്ര സഭ സാമ്പത്തിക സാമൂഹിക കമ്മീഷന്‍ പുറത്തിറക്കിയ ഗവണ്‍മെന്റ് ഇലക്ട്രോണിക് ആന്‍ഡ് മൊബൈല്‍ സര്‍വീസസ് മെച്ച്യൂരിറ്റി ഇന്‍ഡക്‌സിലാണ് ഖത്തര്‍ ഈ നേട്ടം കൈവരിച്ച് ഗൾഫ് രാജ്യങ്ങളിലെ രണ്ടാം സ്ഥാനത്തായത്. മൊബൈല്‍ ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ പോര്‍ട്ടല്‍, എന്നിവ വഴി നല്‍കുന്ന സര്‍ക്കാര്‍ സേവനങ്ങളുടെ പക്വത അളക്കുക എന്നതാണ് ജെംസ് ഇന്‍ഡക്‌സിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഉപയോഗം, സേവന പക്വത, ഉപയോക്തൃ സംതൃപ്തി എന്നിവയുമായി ബന്ധപ്പെട്ട മികവാണ് ഈ പഠനത്തിലൂടെ ജെംസ് കണ്ടെത്തുന്നത്.
ഡ്രൈവ് ത്രൂ കേന്ദ്രത്തില്‍ എത്തേണ്ടത് ആരെല്ലാം, എങ്ങനെ? ലുസൈല്‍ മള്‍ട്ടി പര്‍പ്പസ് ഹാളിന് പിന്നിലാണ് ഡ്രൈവ് ത്രൂ സെന്റര്‍.ആഴ്ചയില്‍ ഏഴു ദിവസവും സേവനം ലഭ്യമാണ്. ഖത്തര്‍ ഐ.ഡി, ഹെല്‍ത്ത് കാര്‍ഡ്, വാക്‌സിനേഷന്‍ കാര്‍ഡ് (ആദ്യ ഡോസിന്റെ സമയത്ത് നല്‍കിയത്) എന്നിവ ഡ്രൈവ് ത്രൂ സെന്ററില്‍ വരുമ്പോള്‍ കൊണ്ടുവരണം. 1- ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം കഴിഞ്ഞവര്‍ മാത്രമാണ് ലുസൈല്‍ ഷൂട്ടിംഗ് ക്ലബ്ബിനു സമീപമുള്ള ഡ്രൈവ് ത്രൂ കേന്ദ്രത്തില്‍ എത്തേണ്ടത്. 2- ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് അപ്പോള്‍ തന്നെ ഇതിനുള്ള തീയതി നല്‍കും. 3-...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!