Monday, April 29, 2024
Home Blog Page 2
ദോഹ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയും കാറ്റുമൊക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഖത്തറിൽ മിക്ക സ്ഥലങ്ങളിലും മഴ കനത്തില്ല. ഖത്തറിന്റെ പല ഭാഗങ്ങളിലും മഴയും ആലിപ്പഴ വർഷവും ഉണ്ടായെങ്കിലും മിക്ക സ്ഥലങ്ങളിലും നേരിയ തോതിലുള്ള മഴയാണ് ലഭിച്ചത്.
ദോഹ: മയക്കുമരുന്ന് കടത്തിന് ഖത്തറിൽ രണ്ട് പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാർ പിന്തുടർന്ന് അധികൃതർ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രണ്ട് പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതികളുടെ വാഹനങ്ങൾക്കുള്ളിൽ നിന്ന് നിരവധി നിയമ വിരുദ്ധ വസ്‌തുക്കൾ കണ്ടെടുക്കുന്നതും അവരെ വിശദമായി പരിശോധിക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്.
ദോഹ. മലപ്പുറം ജില്ലയിൽ മോങ്ങം സൗത്ത് പാലക്കാട് മദ്രസ്സയുടെ അടുത്ത് താമസിക്കുന്ന പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കിണറ്റിങ്ങൽ കബീർ (46) വയസ്സ് ഖത്തറിൽ വാഹനാപകടത്തിൽ മ രിച്ചു. കഴിഞ്ഞ ഒൻപത് വർഷത്തോളമായി ഖത്തറിൽ സ്കൈ മെറ്റൽസ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു .ഭാര്യ - ഫർഹാന, മക്കൾ- നിദ ഫാത്തിമ (9), നഹ്യാൻ അഹമ്മദ് (6). നഫ്‌സാൻ (ഒന്നര വയസ്സ് ) എന്നിവരാണ് . മാതാവ് പാത്തുമ്മക്കുട്ടി . മൃത ദേഹം നടപടി ക്രമങ്ങൾ പൂത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന്...
ദോഹ: കോഫി, ടി, ചോക്കലേറ്റ് ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ ഏപ്രിൽ 11 ന് ആരംഭിച്ച് ഏപ്രിൽ 20 വരെ മിന( ഓൾഡ് ദോഹ) തുറമുഖത്ത് തുടരും.  എട്ട് റെസ്റ്റോറന്റുകൾ ഉൾക്കൊള്ളുന്ന ഫുഡ് കോർട്ടിനൊപ്പം കോഫി, ചായ, ചോക്കലേറ്റ്, മധുര പലഹാരങ്ങൾ എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന 40-ലധികം കിയോസ്‌കുകൾ ഉണ്ടാകും.
വാരാന്ത്യങ്ങൾ, ഔദ്യോഗിക അവധികൾ, ഈദ് അവധികൾ, സ്കൂൾ അവധി ദിവസങ്ങൾ എന്നിവയിൽ അൽ വക്ര ബീച്ചുകളിൽ താൽക്കാലിക ക്യാമ്പിംഗ് നിരോധിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. സന്ദർശകർക്ക് കൂടുതൽ ഇടം നൽകുന്നതിനും വ്യക്തികൾ പോർട്ടകാബിനുകൾ വാടകയ്ക്ക് നൽകുന്നത് തടയുന്നതിനുമായാണ് ഈ നീക്കം.  
ദോഹ. ഖത്തറിൽ ഇന്ന് ശവ്വാൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ നാളെ റമദാൻ മുപ്പതായി കണക്കാക്കുമെന്നും ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കും ഈദുൽ ഫിത്വർ എന്നും മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 642 പള്ളികളിലും ഈദ് ഗാഹുകളിലുമായി രാവിലെ 5.32 ന് പെരുന്നാൾ നമസ്‌കാരം നടക്കും.
ഇന്ന് ഏപ്രിൽ 8, തിങ്കളാഴ്ച വൈകുന്നേരം ശവ്വാൽ മാസം ആരംഭം കുറിക്കുന്ന ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റി രാജ്യത്തെ എല്ലാ മുസ്ലീങ്ങളോടും അഭ്യർത്ഥിച്ചു. മഗ്രിബ് നമസ്കാരത്തിന് ശേഷം കമ്മിറ്റി യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളും, മന്ത്രാലയം വ്യക്തമാക്കി. ചന്ദ്രനെ നിരീക്ഷിക്കുന്നവർ അവരുടെ സാക്ഷ്യം നൽകാൻ ദഫ്ന ഏരിയയിലെ (ടവർ) ഔഖാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ കമ്മിറ്റിയുടെ ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണം.  
ദോഹ: ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മുതൽ, ആഴ്ചാവസാനം വരെ, കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
ദോഹ: തീരപ്രദേശങ്ങളിലും കടലിലും ദിവസം മുഴുവന്‍ താരതമ്യേന ചൂട് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് തെക്കുപടിഞ്ഞാറ് മുതല്‍ വടക്കുപടിഞ്ഞാറ് വരെ 5 നോട്ട് മുതല്‍ 15 നോട്ട് വരെ വേഗതയില്‍ വ്യത്യാസപ്പെട്ടിരിക്കും. ഉച്ചയോടെ ഈ കാറ്റ് തീരത്ത് വടക്ക് കിഴക്ക് ദിശയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഹയില്‍ ഏറ്റവും ഉയര്‍ന്ന താപനില 32 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രവചിക്കപ്പെടുന്നു.
ഖത്തറിലെ ഈദുൽ ഫിത്തർ പൊതു അവധി അമീരി ദിവാൻ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കുമുള്ള ഈദ് അവധി 2024 ഏപ്രിൽ 7 ഞായറാഴ്‌ച ആരംഭിച്ച് 2024 ഏപ്രിൽ 15 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാർ 2024 ഏപ്രിൽ 16 ചൊവ്വാഴ്ച മുതൽ ജോലി പുനരാരംഭിക്കും.
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!