കേരത്തിലെ നാല് എയർ പോർട്ടുകളിലും വിദേശ യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ പ്രാബല്യത്തിൽ

0
50 views
kerala-airport-rtpcr

കേരത്തിലെ നാല് എയർ പോർട്ടുകളിലും വിദേശ യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ പ്രാബല്യത്തിൽ വന്നു. യു എ ഇ യാത്രക്കാർക്ക് റാപ്പിഡ് പി സി ആർ ടെസ്റ്റ് നിർബന്ധമാകുന്ന സാഹചര്യത്തിലാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ അടിയന്തിരമായി ഇക്കാര്യം പൂർത്തീകരിച്ചത്. തിരുവനന്തപുരം കോഴിക്കോട് കണ്ണൂർ എന്നീ വിമാനത്താവളങ്ങളിൽ മൈക്രോ ഹെൽത്ത് ലബോറട്ടറി ആണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

യാത്രക്കാർ യാത്രയുടെ നാലു മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത റിസൾട്ട് ലഭിക്കുന്നതിനായി, ടെസ്റ്റിന് ശേഷം അര മണിക്കൂറിനുള്ളിൽ റിസൾട്ട് ലഭിക്കുന്ന വിധത്തിൽ ആണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ ഇത് കൈകാര്യം ചെയ്യുന്നത് സന്തൂർ ലബോറട്ടറീസ് ആണ്.