അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി..

0
62 views
Alsaad street qatar local news

ദോഹ: അഫ്ഗാനിലെ അധികാര കൈമാറ്റം സമാധനപരമായിരിക്ക ണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. ഇന്ന് രാവിലെ ദോഹയില്‍ മുല്ല അബ്ദുല്‍ ഗനി ബരാദറിന്റെ നേതൃത്വത്തിലുള്ള താലിബാന്‍ പ്രതിനിധികളുമായാണ് ഖത്തര്‍ അവസാന ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്. സമഗ്രമായ രാഷ്ട്രീയ ഒത്തുതീര്‍പ്പിനായി പ്രവര്‍ത്തിക്കുകയും, സമാധാനപരമായ അധികാര കൈമാറ്റം, സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തര്‍ പ്രതിനിധി താലിബാന്‍ നേതാക്കളെ ഉണര്‍ത്തിയതായും റിപ്പോര്‍ട്ട് ചെയ്തു. കൂടിക്കാഴ്ച്ചയില്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുതിയ സുരക്ഷയും രാഷ്ട്രീയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.