ദോഹ: കാബൂള്‍ വിമാനത്താവളത്തിന്റെ നടത്തിപ്പിന് ഖത്തറിനോട് താലിബാന്‍ സാങ്കേതിക സഹായം ആവശ്യപ്പെട്ടേക്കും . നിലവില്‍ യുഎസ്-തുര്‍ക്കി സേനയുടെ നിയന്ത്രണത്തിലുള്ള കാബൂള്‍ എയര്‍പോര്‍ട്ടിന്റെ നടത്തിപ്പിന് ചൊവ്വാഴ്ചയ്ക്ക് ശേഷം താലിബാനെ സംബന്ധിച്ച് മറ്റു വഴികള്‍ ഇല്ലാതായിരിക്കുകയാണ്.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് താലിബാന്‍ തുര്‍ക്കിയോട് സഹായമാവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാറ്റോ സേന പിന്‍വാങ്ങുന്നതോടെ തുര്‍ക്കി സൈന്യത്തെയും അഫ്ഗാനില്‍ തുര്‍ക്കി ഈ ആവശ്യം നിരസിച്ച്. കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഇരട്ട സ്‌ഫോടനങ്ങളും തുര്‍ക്കിയുടെ പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്.