സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഖത്തറിലെ അല്‍ വക്റ മെട്രോ സ്റ്റേഷനില്‍ നിലവിലുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റുമെന്ന് ദോഹ മെട്രോ അറിയിച്ചു.

0
63 views
metro

ദോഹ: സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഖത്തറിലെ അല്‍ വക്റ മെട്രോ സ്റ്റേഷനില്‍ നിലവിലുള്ള പാര്‍ക്കിംഗ് സ്ഥലം സ്റ്റേഷന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റുമെന്ന് ദോഹ മെട്രോ അറിയിച്ചു. പുതിയ പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യത്തില്‍ 300 ഷേഡുള്ള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉണ്ടാകുമെന്ന് ദോഹ മെട്രോ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.