പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍. റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10,000 റിയാലാണ് പിഴയീടാക്കുക.
ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി ആന്‍ഡ് പരിസ്ഥിതി മന്ത്രാലയമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. മാലിന്യ നിര്‍മാര്‍ജനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന രാഷ്ട്രമാണ് ഖത്തര്‍. രാജ്യത്തെ അധികാരികളും സ്ഥാപനങ്ങളും മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി പരിസ്ഥിതി ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി വന്‍ സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.