ദോഹ: തൊഴില്‍ നിയമത്തില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ മാതൃകയാക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സംഘം ദോഹയിലെത്തിയത്. മിനിമം വേതനം നടപ്പിലാക്കുന്ന കാര്യത്തിലും, തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഖത്തര്‍ മുന്‍പന്തിയിലാണെന്ന് സംഘം നിരീക്ഷിച്ചു. ഗള്‍ഫ് പ്രദേശത്ത് ദോഹയില്‍ മാത്രമാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടനയായ ഐ.എല്‍.ഒയ്ക്ക് ഓഫീസുള്ളത്.
ഈ ഓഫീസ് സന്ദര്‍ശിച്ച സംഘം ഖത്തറിലെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തി. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ അധികൃതര്‍ കാണിച്ച ഉത്സാഹത്തെയും യൂറോപ്യന്‍ സംഘം പ്രകീര്‍ത്തിച്ചു. ഫുട്‌ബോള്‍ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ച സംഘം ഖത്തറുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും പറഞ്ഞു. ഖത്തറിലെ തൊഴിലാളികളുടെ പുരോഗതിയെ കുറിച്ച് ആര്‍ക്കെങ്കിലും സന്ദേഹങ്ങളുണ്ടെങ്കില്‍ നേരിട്ട് രാജ്യം സന്ദര്‍ശിച്ച് സ്വയം ബോധ്യപ്പെടാനും പാര്‍ലമെന്റ് അംഗങ്ങള്‍ ഉപദേശിച്ചു. ദോഹയില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഇക്കാര്യം പറഞ്ഞത്.